എനിക്ക് പ്രകൃതി കല്‍പ്പിച്ചു തന്നിട്ടുള്ള ആയുസ്സ് എത്രയാണെന്ന് അറിയില്ല. പക്ഷെ, ഒരു ശരാശരി മനുഷ്യയുസ്സിന്‍റെ കാലാവധിക്കണക്ക് അടിസ്ഥാനമായി എടുത്താല്‍, ഞാന്‍ എന്‍റെ ജന്മം പകുതിയോളം ജീവിച്ചു തീര്‍ത്തിരിക്കുന്നു എന്ന് വേണം കരുതാന്‍........................... ഇന്നോളമുള്ള ജീവിതത്തില്‍ ഞാന്‍ എന്ത് നേടി, എന്ത് നേടിയില്ല എന്നൊരു കണക്കെടുപ്പല്ല ഇവിടെ എന്‍റെ ഉദ്ദേശ്യം. മുപ്പത്തി മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ട ഒരു യാത്രക്കിടയില്‍ ഒരു നിമിഷം നിന്ന്, ഒന്ന് മുഖം ഉയര്‍ത്തി ചുറ്റിലും നോക്കുമ്പോള്‍ ഞാന്‍ കാണുന്നു...വളരെ വ്യതസ്തമായ നോട്ടങ്ങള്‍ എനിക്ക് നേരെ എറിയുന്ന ഒരു പറ്റം കണ്ണുകള്‍.. എന്നെ മാത്രം നോക്കി നില്‍ക്കുകയാണ് അവ... എന്തായിരിക്കും ആ കണ്ണുകള്‍ കാണുന്നത്? ഓരോ നോട്ടങ്ങളുടെയും വ്യതസ്തത എനിക്ക് വളരെ കൌതുകകരമായി തോന്നുന്നു. അതിലൂടെ ഒന്ന് കയറി ഇറങ്ങി, എന്നെ തന്നെ ഒന്ന് കണ്ടു വന്നാലോ, എന്നൊരു ചിന്ത. പല കണ്ണുകളില്‍ പതിയുന്ന എന്‍റെ പല മുഖങ്ങളെയും അതില്‍ നിന്നുണരുന്ന ചിന്തകളെയും ഒക്കെ ഒന്ന് ചുറ്റി നടന്നു കണ്ടിട്ട് ബാക്കിയുള്ള യാത്ര തുടരാം എന്നൊരു തോന്നല്‍. ഒന്നൂടെ വ്യക്തമായി പറഞ്ഞാല്‍, ഞാന്‍ നടുക്ക്, ചുറ്റും കുറെ കണ്ണുകള്‍, എന്നിലെ എന്നെ ഈ കണ്ണുകളിലൂടെ കാണാന്‍ ശ്രമിക്കുന്ന ഞാന്‍. ഒരു തരം നേരംപോക്ക് കളി തന്നെ. വെറുതെ ഒരു രസം....ഇനി കണ്ണുകളിലേക്ക്...അഥവാ മനസ്സുകളിലേക്ക്..
First Eye -ഇവന്‍ സിനിമയില്‍ കയറി അല്ലെ? ഭാഗ്യവാന്‍! . പഹയന്‍ എന്നെങ്കിലും അതില്‍ കയറിപ്പറ്റും എന്നറിയാമായിരുന്നു. പക്ഷെ ഇത്ര പെട്ടന്നുണ്ടാവുംന്നു വിചാരിച്ചില്ല. ആ...അഭിനയിക്കാന്‍ ഒക്കെ അറിയോ ആവോ. ചില്ലറ കഴിവൊക്കെ ഉണ്ടെന്നു തോന്നുന്നു...പിന്നെ ഇതിലൊക്കെ കയറാന്‍ എളുപ്പമാ, പക്ഷെ അതില്‍ നിന്ന് പെഴക്കാനാ പാട്. ചെറുക്കന് യോഗമുണ്ടെങ്കില്‍ രക്ഷപ്പെടും. ഒന്നും പറയാന്‍ പറ്റൂലേയ്...സലിം കുമാറിന് വരെ അവാര്‍ഡ് കിട്ടിയില്ലേ? ഇതിലൊന്നും വലിയ കാര്യമില്ലന്നേ....എന്നാലും അവന്‍ എങ്ങനെ....
Second Eye - നല്ലൊരു ജോലി കിട്ടിയിട്ട് ഇയാള്‍ക്ക് ഇത് എന്തിന്‍റെ പ്രാന്താ? ജോലി ഒക്കെ ചെയ്യുന്നുണ്ട് പക്ഷെ അര മനസോടെ ആണെന്ന് മാത്രം. . ആലോചനയാണ് ഇതു നേരവും... കഴിവുണ്ട്, എന്നാലും ജോലിയോട് കാണിക്കേണ്ടുന്ന ആ ഒരു ആക്രാന്തം കാണുന്നില്ല... ഒരുപക്ഷെ ആരുടേയും കീഴില്‍ ജോലി ചെയ്യുന്നത് ഇഷ്ടമല്ലെന്നു തോന്നുന്നു. അനാവശ്യമായ ഒരു ഈഗോ എവിടെയോ കിടന്നു കളിക്കുന്നുണ്ട് കേട്ടോ ... ശുദ്ധന്‍ ആണ് പക്ഷെ ഇതിലും ഭേദം ചില ദുഷ്ടന്മാര്‍ ആണ്. ജോലിയില്‍ കയറ്റം കിട്ടി പോകാന്‍ ഒക്കെ ചാന്‍സ് ഉള്ള ആളാണല്ലോ, എന്നിരുന്നാലും എവിടെയോ എന്തോ ഒരു പ്രശ്നം ഉണ്ട്. ഇയാള്‍ നേരെ ആവാന്‍ കുറച്ചു ബുദ്ധിമുട്ടാ.
Third Eye - അഹങ്കാരി!...വളര്‍ത്തു ദോഷം..വേറെന്താ?. ധൂര്‍ത്തും ധാരാളിത്തോം വേണ്ടുവോളം ഉണ്ട് കയ്യില്‍. തോന്നിയ പോലെ നാട് ചുറ്റി നടക്കുന്ന ഒരു തോന്നിവാസി. കൊച്ചി എന്നോ ബംഗ്ലൂര്‍ എന്നോ ബോംബെ എന്നോ എന്തൊക്കെയോ പറഞ്ഞു അമ്മയേം പറ്റിച്ചു നടക്കുന്ന ഒരു മുടിഞ്ഞ സന്തതി. കള്ള് കുടീം പുക വലീം ഒക്കെ ഉണ്ടെന്നാ കേള്‍ക്കുന്നത്. അതിനു പറ്റിയ കുറെ ചങ്ങാതിമാരും. കുറെ ടൂര്‍ എന്ന് പറഞ്ഞു നടക്കും, കുറെ സിനിമാ എന്ന് പറഞ്ഞു നടക്കും, ഉള്ള ജോലീം കളഞ്ഞു വെറുതെ നടക്കുന്ന കുരുത്തം കെട്ടവന്‍. . ഇവനൊക്കെ എങ്ങനെ നന്നാവാന്‍? അവന്റെ ഒരു കറുത്ത കണ്ണടേം ലോറി പോലൊരു വണ്ടീം....തല്ലു കിട്ടി വളരാത്തതിന്റെ ആണേ...
Fourth Eye - അയ്യോ പാവമാ കേട്ടോ.. വീടിനും വീട്ടുകാര്‍ക്കും വേണ്ടി എന്തിനും തയ്യാറായ ഒരു ജന്മം. ആ അമ്മയെ ഒക്കെ അവന്‍ നോക്കുന്നത് കണ്ടു പഠിക്കണം ഇന്നത്തെ കുട്ടികള് . എന്തൊരു കുടുംബ സ്നേഹിയാ... ഇങ്ങനെ ഒരു മകനെ കിട്ടാന്‍ ആ അമ്മ ഭാഗ്യം ചെയ്തിരിക്കണം. അച്ഛന്‍ നേരത്തെ മരിച്ചു പോയെങ്കിലും എത്ര നന്നായി ആണവന്‍ കുടുംബത്തെ നോക്കുന്നത്? മോന് നല്ലതേ വരൂ കേട്ടോ.. മൂത്തവരോട് ബഹുമാനം, ഇളയവരോട് അളവറ്റ സ്നേഹം...ഇതൊക്കെ ഇപ്പൊ മഷി ഇട്ടു നോക്കിയാ കാണാന്‍ പറ്റുന്നതാ? ഹോ, ഇന്നത്തെ ലോകത്ത് ഈ കുട്ട്യേ പോലെ ഉള്ളവരെ കാണാന്‍ പ്രയാസം...(മോന്‍ എന്റെ ആ കാര്യം മറന്നിട്ടില്ലല്ലോ അല്ലെ?)
Fifth Eye - A true friend... ഇതു പ്രതിസന്ധി ഘട്ടത്തിലും ഒരു ഫോണ്‍കാള്‍ ദൂരത്തിലുള്ള സുഹൃത്ത്. പോസിറ്റീവ് എനര്‍ജിയുടെ പര്യായം ആണ് ഇയാള്‍. എന്നോട് ഇയാള്‍ ശരിക്കും ക്ലോസ് ആണ്. മറ്റു പലരും ഇതേ അവകാശവാദം ഉന്നയിക്കുന്നുണ്ട്, എന്നാലും ഇയാള്‍ എന്നോടാണ് ഏറ്റവും അടുത്ത് ഇടപഴകുന്നത്. അസാധാരണമായ സത്യസന്ധത ആണ് ഇയാളുടെ മറ്റൊരു പ്രത്യേകത. ഇത് പോലൊരു സുഹൃത്ത് ഉണ്ടായത് എന്‍റെ ഭാഗ്യം തന്നെ. പലപ്പോഴും സ്വന്തം കാര്യം വേണ്ടാന്ന് വെച്ച് എന്നെ സഹായിക്കാന്‍ വന്നിട്ടുണ്ടവന്‍. ഒരു അവസരം വരട്ടെ...എനിക്ക് സമയം ഉണ്ടെങ്കില്‍ ഞാനും സഹായിക്കും അവനെ.
Sixth Eye - കള്ളന്‍ ആണിവന്‍ ....ചിരിച്ചു കൊണ്ട് പറ്റിക്കുന്ന കള്ളന്‍ എന്താണ് ശരിക്കും ഇവന്റെ ഉള്ളിലിരിപ്പ് എന്ന് മനസിലാവുന്നില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്. ഇവന്‍ ആള് ശരിയല്ല. ഒരിക്കലും പിടിക്കപ്പെടാതിരിക്കാനുള്ള സൂത്രങ്ങള്‍ ഒക്കെ അവന്‍റെ കയ്യില്‍ ഉണ്ട്. പാവത്താന്‍ ആണെന്ന ഭാവത്തില്‍ നില്‍ക്കുന്നു എന്നെ ഉള്ളു. തന്ത്രശാലിയായ ഒരു കുറുക്കന്‍ ആണ് അവന്‍. മുമ്പിലുള്ള ആളിന് അനുസരിച്ച് പെരുമാറാന്‍ അവനു ഒരു പ്രത്യേക കഴിവുണ്ട്. അത് കൊണ്ട് തന്നെ ആണ് എല്ലാര്‍ക്കും അവനെ ഇത്ര താല്പര്യം. പക്ഷെ എന്നെ എല്ലാ കാലവും പറ്റിക്കാന്‍ പറ്റില്ല. ഒരിക്കല്‍ നിന്നെ ഞാന്‍ പിടിക്കും, നോക്കിക്കോ..
Seventh Eye - ഇവന്‍ ഇതെന്താ സാധനം? പറയാന്‍ മാത്രം നിറമോ പോക്കാമോ ഒന്നുമില്ല. പിന്നെങ്ങനെ ഇവന്‍....ആ ഇന്നത്തെ കാലത്ത് എന്തും സംഭാവിക്കാല്ലോ. ഇതിനയിരിക്കണം കലികാലം എന്ന് പറയുന്നത്. ഇവന് കഴിവുണ്ടെന്ന് പറയുന്നുണ്ട്, പക്ഷെ ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ലല്ലോ മരുന്നിനു പോലും ഒന്നും. പിന്നെ ഒരു കാര്യം ഉണ്ട് കേട്ടോ..കയ്യില്‍ നല്ല ചെമ്പ് കാണും...അവന്റെ ആ ഒരു സെറ്റ് അപ്പ് കണ്ട അറിയാം ആരോ പണ്ട് കുടുംബത്ത് ഉണ്ടാക്കി വെച്ചത് പൊടിക്കാന്‍ മാത്രം ഉണ്ടെന്നു. അല്ലാതെ ഇവനൊക്കെ....ഛെ അയ്യേ!
My goodness!!! .എന്തൊക്കെ തരം മുഖങ്ങളാ എനിക്ക്... ഞാന്‍ അപ്പൊ പലര്‍ക്കും പലതാ അല്ലെ? എന്തായാലും കൊള്ളാം....ഇഷ്ടപ്പെട്ടു.. :)))
കാണാന്‍ കണ്ണുകള്‍ ഇനിയുമേറെ ഉണ്ടെങ്കിലും, ഈ കളി ഇവിടെ നിര്‍ത്തുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. കാരണം മറ്റൊന്നുമല്ല , "ഇനിയും ദൂരമേറെ പോകുവാന്‍ ഉണ്ടെനിക്കാ നിദ്രക്കു മുമ്പ്" എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ? അത് തന്നെ കാര്യം.....കുറെ ദൂരം പോകുവാന്‍ ഉണ്ട്....ഇനിയും ഇതുപോലെ ചുറ്റുമുള്ള കണ്ണുകളുടെ എണ്ണം കൂട്ടുവാനുണ്ട്. അപ്പോള്‍, എന്‍റെ പ്രിയപ്പെട്ട കണ്ണുകളെ...നിങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന എന്നിലേക്ക് തന്നെ വീണ്ടും ഞാന്‍ മടങ്ങട്ടെ....
യാത്ര തുടരും മുമ്പ് നിങ്ങളോട് പറയാന്‍ എനിക്ക് ഒന്ന് മാത്രമേ ഉള്ളൂ. നിങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ഈ ഞാന്‍ മാത്രമാണ് 'ശരിക്കും ഞാന്‍' എന്ന സത്യം. ബാക്കി ഉള്ളതൊന്നും ഞാന്‍" അല്ല. അത് നിങ്ങള്‍ തന്നെ ആണ്. നിങ്ങളുടെ കാഴ്ച ആണ്. നിങ്ങളുടെ തന്നെ മനസ്സിന്‍റെ നിഴലാട്ടങ്ങള്‍ ആണ്. ഇതില്‍ ആനന്ദിക്കണോ വേവലാതിപ്പെടണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക...എന്‍റെ യാത്ര തുടരുക തന്നെ ചെയ്യും. ;))
കാണാന്‍ കണ്ണുകള്‍ ഇനിയുമേറെ ഉണ്ടെങ്കിലും, ഈ കളി ഇവിടെ നിര്‍ത്തുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു. കാരണം മറ്റൊന്നുമല്ല , "ഇനിയും ദൂരമേറെ പോകുവാന്‍ ഉണ്ടെനിക്കാ നിദ്രക്കു മുമ്പ്" എന്ന് പണ്ടാരോ പറഞ്ഞിട്ടില്ലേ? അത് തന്നെ കാര്യം.....കുറെ ദൂരം പോകുവാന്‍ ഉണ്ട്....ഇനിയും ഇതുപോലെ ചുറ്റുമുള്ള കണ്ണുകളുടെ എണ്ണം കൂട്ടുവാനുണ്ട്. അപ്പോള്‍, എന്‍റെ പ്രിയപ്പെട്ട കണ്ണുകളെ...നിങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുന്ന എന്നിലേക്ക് തന്നെ വീണ്ടും ഞാന്‍ മടങ്ങട്ടെ....
യാത്ര തുടരും മുമ്പ് നിങ്ങളോട് പറയാന്‍ എനിക്ക് ഒന്ന് മാത്രമേ ഉള്ളൂ. നിങ്ങളുടെ നടുവില്‍ നില്‍ക്കുന്ന ഈ ഞാന്‍ മാത്രമാണ് 'ശരിക്കും ഞാന്‍' എന്ന സത്യം. ബാക്കി ഉള്ളതൊന്നും ഞാന്‍" അല്ല. അത് നിങ്ങള്‍ തന്നെ ആണ്. നിങ്ങളുടെ കാഴ്ച ആണ്. നിങ്ങളുടെ തന്നെ മനസ്സിന്‍റെ നിഴലാട്ടങ്ങള്‍ ആണ്. ഇതില്‍ ആനന്ദിക്കണോ വേവലാതിപ്പെടണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കുക...എന്‍റെ യാത്ര തുടരുക തന്നെ ചെയ്യും. ;))
No comments:
Post a Comment