സഹോദരാ, ഇത് നിങ്ങള്‍ക്ക് വേണ്ടി മാത്രം എഴുതുന്നതാണ്.....ഒരു നന്ദി പ്രകാശനത്തില്‍ ഒതുക്കാന്‍ കഴിയുന്ന ഒന്നല്ല ഇത് എന്നെനിക്കു ബോധ്യമുണ്ട്. എന്നാലും എന്തൊക്കെയോ പറയാന്‍ തോന്നുന്നു. ഒരു നിമിഷം കൊണ്ട് നിങ്ങള്‍ എടുത്ത ഒരു തീരുമാനത്തില്‍ മാറുവാന്‍ പോകുന്നത് എന്റെ ജീവിതം തന്നെയാണ്. ഒന്നും ചെയ്യാത്ത പോലെ നിങ്ങള്‍ നില്‍ക്കുന്നുന്ടെങ്കിലും, ഒരാളുടെ തലവര മൊത്തത്തില്‍ മാറാന്‍ പോന്ന എന്തൊക്കെയോ ചെയ്തിട്ടാണ് നിങ്ങള്‍ നില്‍ക്കുന്നത്. എന്ത് കണ്ടിട്ടാണ് നിങ്ങള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത് എന്ന് മനസ്സില്‍ തോന്നുന്നുണ്ടെങ്കിലും നിങ്ങളുടെ ചിന്തകളെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ലാത്തത് കൊണ്ട് ഒന്നും ചോദിക്കുന്നില്ല. നന്ദി ഞാന്‍ പറയില്ല കാരണം...അത് ഒരു emotional terrain ലേക്ക് കയറിപ്പോവാന്‍ ചാന്‍സ് ഉണ്ട്. ചില കാര്യങ്ങള്‍ അങ്ങനെ ആണ്. ഒരാളുടെ മുഖത്തേക്ക് വളരെ blank ആയി നോക്കി നില്‍ക്കുക എന്ന ഒരു പ്രക്രിയ മാത്രം സംഭവിക്കുന്ന സമയങ്ങള്‍ ഇടക്ക് സംഭവിക്കാറുണ്ട് ജീവിതത്തില്‍. അങ്ങനെ ഒരു സംഭവം ആണ് ഇത്. ഏതായാലും ഒരു കാര്യം ഞാന്‍ ഉറപ്പു തരാം. 'മികച്ചത്' എന്ന് പറയിപ്പിക്കാന്‍ പറ്റിയില്ലെങ്കിലും 'മോശം' എന്ന് നിങ്ങളുടെ ഈ തീരുമാനത്തെ പറയിപ്പിക്കാതിരിക്കാന്‍ ഞാന്‍ ശ്രമിക്കും. എന്നെ ഓര്‍ത്തു ഒരു ദിവസമെങ്കിലും നിങ്ങള്‍ അഭിമാനിക്കുന്നു എന്ന് നിങ്ങളുടെ നാക്കില്‍ നിന്ന് കേള്‍ക്കാന്‍ ശ്രമിക്കും...ഞാന്‍ നാളെ ആരെങ്കിലുമൊക്കെ ആയി തീര്‍ന്നാല്‍ അതിനു കാരണം, നിസ്സാരമെന്നു നിങ്ങള്‍ കരുതുന്ന, നിങ്ങളുടെ ഈ ഒരു തീരുമാനം മാത്രം ആയിരിക്കും...തീര്‍ച്ച...എന്നും ബഹുമാനത്തോടെ ഓര്‍ക്കും ഞാന്‍ നിങ്ങളെ.... ഇനിയും പറഞ്ഞാല്‍ നാടകീയം ആയിപ്പോവും....നിര്‍ത്തുന്നു... നന്ദി നമസ്കാരം..
No comments:
Post a Comment