കാണുന്തോറും അടുക്കുകയും അടുക്കുംതോറും എന്നെ വിസ്മയിപ്പിക്കുകയും ചെയ്ത ഒരു വ്യക്തിത്വം ആണ് സംവിധായകനും രചയിതാവുമായ ശ്രീ.രഞ്ജിത്ത് ബാലകൃഷ്ണന്. ഒരു ആരാധകനയിട്ടു തുടങ്ങിയ ഒരു ബന്ധം ആണ് ഞാനും രണ്ജിഎട്ടനും ആയിട്ട്. എരനാകുളത് ഒരു ഒറ്റമുറി ഫ്ലാറ്റില്‍ താമസിക്കുമ്പോള്‍ ആണ് ചന്ദ്രോത്സവം കണ്ടത്. നന്നായി കഥ പറയുന്ന ഒരു സംവിധായകനോട് തോന്നുന്ന ഒരു അട്മിരെഷന്. അതിനപ്പുറം ആ തോന്നലിനു ഞാന്‍ പ്രാധാന്യം കണ്ടിരുന്നില്ല അന്ന്. നിനക്കാത്ത പുറത്തായിരുന്നു കോഴിക്കോട്ടേക്കുള്ള പറിച്ചു നടല്‍. തറവാട് വാടകയ്ക്ക് കൊടുത്തത് കാരണം കോഴിക്കോട് തന്നെ ഒരു നല്ല വാടക വീടെടുത്ത് താമസം തുടങ്ങി. പ്രശസ്തമായ ഒരു ട്രാവല്‍ ഏജന്‍സി യില്‍ ജോലിയും കിട്ടി. ഒരു ദിവസം ആകസ്മികമായി ഞാന്‍ അറിഞ്ഞു ആ കാര്യം. അവിടെ നിന്ന് ആണ് സംവിധായകന് രഞ്ജിത്ത് തന്റ്റെ യാത്രകള്‍ക്കുള്ള ടിക്കറ്റ് എടുക്കാറുള്ളത്. മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരുന്ന എന്നിലെ ആരാധകന് വീണ്ടും ഉണര്‍ന്നു. എങ്ങനെ എങ്കിലും അദ്ദേഹത്തോട് ഒന്ന് സംസാരിക്കണം എന്നായിരുന്നു മോഹം. എന്റെ മാനേജര്‍ സജു വുമായി അദ്ദേഹം ഫോണില്‍ ഇടക്ക് ടിക്കെടിന്റെ വിവരങ്ങള്‍ ആരായാന്‍ സംസാരിക്കാറുള്ള വിവരം അപ്പോഴേക്കും എനിക്ക് അറിയാമായിരുന്നു. കര്‍ക്കശ സ്വഭാവക്കാരി അല്ലാത്ത ഒരു മാനേജര്‍ ആയിരുന്നിരുന്നത് കൊണ്ടാവാം ഞാന്‍ അവരോടു കാര്യം പറഞ്ഞു. ഒരു ദിവസം അവര്‍ എന്നെ സഹായിക്കാമെന്നും ഏറ്റു. ആയിടക്കാണ് ഞാന്‍ കയ്യൊപ്പ് എന്നാ സിനിമ കണ്ടത്. അതും കൂടെ ആയപ്പോഴേക്കും എന്റെ ആരാധന കുറഞ്ഞത് ഒരു പത്തു ഇരട്ടി എങ്കിലും വര്‍ധിച്ചു കാണണം. അദ്ദേഹവുമായി ഫോണ്‍ ഇല് ഒരിക്കലെങ്കിലും സംസാരിക്കാന്‍ കഴിഞ്ഞാല്‍ അതൊരു മഹാ ഭാഗ്യം ആവുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചു. മാനേജര്‍ ഓടു ഈ കാര്യം ഇടക്ക് ഇടക്ക് ഓര്‍മിപ്പിക്കുകയും ചെയ്തു. ഒരു ദിവസം എന്റെ മുമ്പില്‍ ഇരുന്നു അവര്‍ രണ്ജിഎട്ടനെ ഫോണ്‍ ഇല് വിളിച്ചു. സംസാരത്തിനിടക്ക് ഞാന്‍ കൈ കൊണ്ടും കണ്ണ് കൊണ്ടും കലാശം കാണിച്ചു കൊണ്ടിരുന്നു. സംസാരതിനോടുവില്‍ അവിടെ അദ്ദേഹത്തിന്റെ ഒരു ആരാധകന് ഉണ്ടെന്നും സംസാരിക്കാന്‍ ആഗ്രഹം ഉണ്ടെന്നും മാനേജര്‍ അറിയിച്ചു. ഉടനെ ആരാധകന് ഫോണ്‍ കൊടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. വിയര്‍ക്കുകയും വിറക്ക്കുകയും ചെയ്യുന്ന കൈകളോടെ ഞാന്‍ ഫോണ്‍ എടുത്തു ചെവിയോടു അടുപ്പിച്ചു. മുഴക്കമുള്ള ശബ്ദത്തില്‍ മറുതലക്കല്‍ നിന്ന് "ഹലോ" എന്ന ആദ്യത്തെ വാക്ക് എന്റെ കര്ണപുടങ്ങളില് ഒരു ഇടിമുഴക്കമായ് വന്നു വീണു. ഞാന്‍ തപ്പി തടഞ്ഞാനെങ്കിലും എന്റെ ആരാധനയെ കുറിച്ചും കയ്യൊപ്പിനെ കുറിച്ചും ഏതാണ്ട് അഞ്ചു മിനുടോളം സംസാരിച്ചു. എന്റെ തലമുറയില്‍ പെട്ട ആളുകള്‍ക്ക് കയ്യൊപ്പ് പോലുള്ള ഒരു സിനിമ ഇഷ്ടമാണെന്ന് അറിഞ്ഞതില്‍ സന്തോഷം ഉണ്ടെന്നു പറഞ്ഞും ഇത് പോലുള്ള പ്രേക്ഷകര്‍ തനിക്കു നല്ല സിനിമകള്‍ ഇനിയും എടുക്കാന്‍ തനിക്കു ഊര്‍ജം പകരുന്നു എന്ന് പറഞ്ഞും ജീവിതത്തില്‍ ആദ്യമായി രഞ്ജിത്ത് എന്ന പ്രതിഭ എന്നെ വിസ്മയിപ്പിച്ചു (അദേഹത്തിന്റെ മിക്ക സിനിമ കളും വിസ്മയങ്ങള്‍ ആണെങ്കില്‍ കൂടി). അതോടെ എനിക്ക് സിനിമ ലോകത്ത് ആകെയുള്ള ആരാധനാ പാത്രം ആയി രണ്ജിയേട്ടന് മാറുകയായിരുന്നു.
കുറച്ചു മാസങ്ങളെ നീണ്ടു നിന്നുള്ളൂ ആ കമ്പനിലെ ജോലി. അതി പ്രശസ്തമായ ഒരു വിമാന കമ്പനി ഇല് നിന്നുള്ള ഒരു ഓഫര്‍ കിട്ടി ഞാന്‍ അല്പം കൂടെ നല്ലൊരു ജോലി ഇല് പ്രവേശിച്ചു. ആദ്യത്തെ കമ്പനി ഉടെ മാനേജര്‍ ഇല് നിന്ന് കൈക്കലാക്കിയ മൊബൈല്‍ നമ്പറില്‍ നടാടെ ഞാന്‍ രണ്ജിയെട്ടന് മെസ്സേജ് അയച്ചു എന്റെ പുതിയ ജോലിയെ ക്കുറിച്ച്. മറുപടി ഒന്നും വന്നില്ലെങ്കിലും ഒരു കുറിപ്പ് അയച്ച സണ്ടോഷത്തില്‍ ആയിരുന്നു ഞാന്‍. ഒരു ദിവസം ഞാന്‍ പതിവ് ഓഫീസ് ജോലികളില്‍ മുഴുകി ഇരിക്കുന്ന അവസരത്തില്‍ എന്റെ സെല്‍ ഫോണ്‍ മണി അടിച്ചു. എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാന്‍ ആയില്ല. രണ്ജിയേട്ടന് വിളിക്കുന്നു. ഞാന്‍ ഫോണ്‍ എടുത്തു. കൊച്ചി എയര്‍പോര്‍ട്ട് ഇല് ഒരു സഹായം വേണം എന്ന് ആവശ്യപ്പെടാന്‍ ആയിരുന്നു ആ വിളി. അന്നത്തെ മാനസികാവസ്ഥയില്‍ എയര്‍പോര്‍ട്ട് മുഴുവന്‍ അദ്ദേഹത്തിന് പതിച്ചു കൊടുക്കാനുള്ള ഒരു മനസ്സ് ഉണ്ടായിരുന്നു എനിക്ക്. പക്ഷെ അതിന്റെ ഉടമസ്ഥാവകാശം എനിക്കല്ലത്തത് കൊണ്ട് അതിനു സാധിച്ചില്ല. ഒരു വിധം എല്ലാ മേഘലകളിലും വന്‍ സുഹൃദ് വലയമുള്ള രണ്ജിയേട്ടന് ഇതിനു എന്നെ ഓര്‍ത്തു എന്ന കാര്യം എന്നെ വീണ്ടും വിസ്മയിപ്പിച്ചു. അതിനു ശേഷം സമാനമായ ആവശ്യങ്ങള്‍ക്ക് വേണ്ടി അദ്ദേഹം എന്നെ രണ്ടു തവണ കൂടി വിളിച്ചു. എന്റെ ആഗ്രഹങ്ങള്‍ക്ക് പുത്തന്‍ ചിറകുകള് മുളച്ചു. ഒന്ന് കണ്ടാല്‍ കൊള്ളാം എന്നായി. ഒരു തവണ എന്തോ ഒരു ആവശ്യത്തിനു അടുത്തുള്ള ഒരു ഹോട്ടല്‍ ഇല് പോയപ്പോള്‍ യദ്രിശ്ച്യാ ഒരു നോക്ക് കാണാന്‍ പറ്റി. ഏതോ വെബ്സൈറ്റ് ന്റെ ഉദ്ഘാടനം. ദൂരെ മാറി ഇരുന്നു കണ്ടിട്ട് തിരിച്ചു പോയി ഞാന്‍. പാഴ് സ്വപ്നം ആയിരിക്കും എന്ന് കരുതിയ എന്നെ ഒരിക്കല്‍ കൂടെ വിസ്മയിപ്പിച്ചു കൊണ്ട് ഒരിക്കല്‍ കൂടെ എനിക്ക് ഒരു മെസ്സേജ് വന്നു. "നാളെ ഞാന്‍ കാലിക്കറ്റ് നിന്നും ഗോവയ്ക്ക് പോകുന്നു. എയര്‍പോര്‍ട്ട് ഇല് നീ ഉണ്ടാവുമോ" എന്നായിരുന്നു ഇംഗ്ലീഷ് ഇല് എഴുതിയ ആ മെസ്സേജ് ന്റെ ഉള്ളടക്കം. ഞാന്‍ തരിച്ചിരുന്നു പോയി എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. ഈ തവണ അവിശ്വസനീയമാം വിധം എന്നെ വിസ്മയിപ്പിചിരിക്കുന്നു മലയാളത്തിന്റെ മഹാ സംവിധായകന്.
പറഞ്ഞ സമയത്തിന് ഒരുപാട് മുമ്പ് ഞാന്‍ വണ്ടിയും എടുത്തു എയര്‍പോര്‍ട്ട് ലേക്ക് വെച്ച് പിടിച്ചു. സിവില്‍ സ്റ്റേഷന് നു മുമ്പില്‍ എത്തിയപ്പോഴേക്കും എനിക്ക് എയര്‍പോര്‍ട്ട് മാനേജര്‍ ഇന്റെ വിളി. രഞ്ജിത്ത് സര് ചെക്ക് ഇന്‍ ചെയ്തു, നിന്നെ വെയിറ്റ് ചെയ്തു ലോബ്ബി ഇല് ഇരിക്കുകയാണ്...വേഗം വരണം. ഞാന്‍ തണുത്ത് പോയി. മമ്മൂട്ടി യെയും മോഹന്‍ലാല്‍ നെയും ഒക്കെ വെയിറ്റ് ചെയ്തു ഇരിക്കുന്ന മനുഷ്യന് എനിക്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു. എന്റെ വണ്ടി ഐപോര്റ്റ് ലക്ഷ്യമാക്കി പറന്നു. പാര്‍ക്കിംഗ് ലോട്ട് ഇല് വണ്ടി ഇട്ടു ഞാന്‍ എന്‍ട്രന്‍സ് ലൂടെ അകത്തു പ്രവേശിച്ചു. ലോബ്ബി ഇല് അങ്ങ് അറ്റത്തുള്ള ഒരു ചെയര്‍ ഇല് അതാ ഇരിക്കുന്നു, ഞാന്‍ ഒരിക്കലെങ്ങിലും ഒന്ന് ശബ്ദം കേക്കാന്‍ ആഗ്രഹിച്ച മലയാളത്തിന്റെ ആ അനുഗ്രഹീത കലാകാരന്. പെടക്കുന്ന നെഞ്ഞും വരളുന്ന ചുണ്ടുമായി ഞാന്‍ രണ്ജിയെട്ടന് ആദ്യത്തെ ഷേക്ക് ഹാന്‍ഡ് കൊടുത്തു. ഏകദേശം അര മണിക്കൂര്‍ അവിടെ ചെലവിട്ടു ഞാന്‍ അദ്ദേഹത്തിന്റെ കൂടെ. യാത്ര പറഞ്ഞു പോരുമ്പോള്‍ എന്റെ കൂടെ നിന്ന് ഒരു ഫോട്ടോയ്ക്കും സമ്മതിച്ചു കൊണ്ട് എന്നെ വിസ്മയതിന്റെ ആഴങ്ങളിലേക്ക് തള്ളി താഴ്ത്തി കൊണ്ടിരുന്നു ആ മനുഷ്യന്. ആരാധനയുടെ പേരില്‍ എന്നെ കളിയാക്കിയവര്‍ക്ക് കാണിക്കാന്‍ ഒരു ഫോട്ടോ യും സമ്മാനിച്ച് അദ്ദേഹം യാത്ര പറഞ്ഞു. അന്ന് ഗോവയ്ക്ക് ഉള്ള ആ യാത്ര മികച്ച സംവിധായകന് ഉള്ള ഒരു അവാര്‍ഡ് സ്വീകരിക്കാന്‍ ആയിരുന്നു എന്ന് ഞാന്‍ പിന്നീടാണ് അറിഞ്ഞത്.
ഫോണ്‍ വിളികളും മെസ്സജുകളും പതിവായി. എന്റെ ആരാധന ഒരു കൊച്ചു സൌഹൃദത്തിനു വഴി മാറുകയായിരുന്നു പതുക്കെ. ലോകഷനുകള് il, മഹാറാണി ഹോട്ടല്‍ ഇല്, മുല്ലശ്ശേരി ഇല് ...അങ്ങനെ പലേടത്തും ഞാന്‍ രണ്ജിയെട്ടന്റെ അതിഥി ആയി, സുഹൃത്തായി കടന്നു ചെന്നു. അവിടെ എല്ലാം ഇഷ്ട്ടത്തോടെ എന്നെ സ്വീകരിച്ചു കൊണ്ട് രണ്ജിയേട്ടന് വിസ്മയം എനിക്ക് ഒരു ശീലമാക്കി മാറ്റി തന്നു. എല്ലാരുടെയും അസൂയക്ക് പാത്രമാക്കാന്‍ വേണ്ടി ഒരു പിടി ഫോട്ടോ കളും കിട്ടി എനിക്ക്.
മോജിത് എന്ന എന്റെ ഉറ്റ സുഹൃത്ത് ഈയിടക്ക് നാട്ടില്‍ വന്നിരുന്നു. രണ്ജിയെട്ടന്റെ ദുബായ് യാത്രകളില്‍ ഇപ്പോഴും ഒരു അനിയന്റെ സ്ഥാനത് നിന്ന് വേണ്ടത് ചെയ്തു കൊടുത്തിരുന്ന ഒരു ആളായിരുന്നു മോജി. ഈ തവണ രണ്ജിയെട്ടനെ കാണാന്‍ പോണം എന്ന് തീരുമാനിച്ചിരുന്നു ഞങ്ങള്‍ ആദ്യമേ തന്നെ. തൃശൂര്‍ ലുള്ള അവന്റെ വീട്ടിലേക്കു ഞാന്‍ പോവുകയും അവിടുന്ന് ഞങ്ങള്‍ രണ്ടാളും കൂടെ കൊച്ചിയില്‍ അദ്ദേഹത്തെ കാണാന്‍ പോവുകയും ചെയ്തു. സ്വപ്നങ്ങള്‍ക്ക് ബോണസ് കിട്ടിയ പോലെ ഒരു രാത്രി. രണ്ജിയെട്ടനും, ജയേട്ടനും(ജയരാജ്), ഉദയേട്ടനും(ഉദയ് അനന്തന്), നിഖില്‍ ഉം പപ്പേട്ടനും ആയി ഒരു മഴയുള്ള രാത്രി. പാട്ടും കഥകളും ഒക്കെ ആയി ഒരു നിരുപദ്രവകരവും അതെ സമയം വില മതിക്കാന്‍ ആവാതതുമായ ഒരു സായാഹ്നം. രണ്ജിയെട്ടന്റെ കൂടെ ഉണ്ട്, ഉറങ്ങി ഒരു പകലും ഒരു രാത്രിയും. പിറ്റേന്ന് നേരം വെളുക്കുമ്പോള്‍ എന്റെ മനസ്സില്‍ സൗഹൃദം ഇല്ലായിരുന്നു. അത് സഹോദര സ്നേഹത്തിനു വഴി മാറി പോയിരുന്നു. വിസ്മയത്തിനു അതിരുകള്‍ ഇല്ല എന്ന് എനിക്ക് മനസ്സിലായ ദിവസങ്ങള്‍. അത് എന്ന് ഇവിടെ പ്രാന്ജിയേട്ടന് ആന്‍ഡ് ദി സെയ്ന്റ് എന്ന സിനിമ യുടെ അന്‍പത്തി അഞ്ചാം ദിവസത്തിന്റെ ആഘോഷ രാവില്‍ എത്തി നില്ക്കുമ്പോള്, രണ്ജിയേട്ടന് എനിക്ക് പ്രത്യേക പരിഗണന തന്നും എനിക്കായി താമസിക്കാന്‍ ഒരു റൂം തന്നും എന്റെ വിസ്മയതിന്റെ അതിര് വരമ്പുകളെ നിരന്തരം മാറ്റി മാറ്റി നിശ്ചയിച്ചു കൊണ്ടിരിക്കുന്നു. ഇതാണ് വിസ്മയതിന്റെ കൊടുമുടി എന്ന് ഓരോ തവണയും കരുതുന്ന എന്റെ വിശ്വാസങ്ങളെ പാടെ പൊളിച്ചടുക്കി കൊണ്ട് എന്നെ കൈ പിടിച്ചു നടത്തി പുതിയ വിസ്മയ ലോകങ്ങള്‍ കാണിച്ചു തന്നു കൊണ്ടിരിക്കുന്നു. തുറിച്ച കണ്ണുകളും ആയി ഞാനും ഇനിയുള്ള വിസ്മയങ്ങളെ ഉറ്റു നോക്കുന്നു.....രഞ്ജിത്ത് ബാലകൃഷ്ണന് എന്ന ഏട്ടന്റെ ഏറെ സ്നേഹിക്കുന്ന ഒരു അനിയന് ആയി.....
well written ...straight forward...thanks to Jyothi for forcing me to read this...enjoyed every true statement in it...
ReplyDeleteThank you Jay
ReplyDeleteTha language is so simple to create a clear vision. This note being subjective, could well express ur mind and thoughts beyond the surface of experience...
ReplyDeleteiniyum ezhuthanam...ezhuthaan ulla prachodanam aavumenkil ee comment ivide kidakkatte.
@Jay, u r welcome. Thanx for the direct appreciation.
Thank u Jo
ReplyDeleteSimply superb...
ReplyDeleteeniyum sambava bahulamaaya lekhanangal undaakatte...